9447 449 239  |  muneeswarankovilkannur@gmail.com

Muneeswaran Kovil, Kannur, Kerala

ENQUIRY
  • Home
  • Kovil History
  • Offering
  • Artist Gallery
  • Contact Us

    കണ്ണൂരിന്റെ ഹൃദയഭാഗത്ത് റയിൽവേ സ്റ്റേഷന് അല്പം വടക്ക് മാറി പ്രധാനപാതയിൽ നഗരഹൃദയഭാഗത്തായി ഏകദേശം 900 വർഷത്തിലധികം പഴക്കമുള്ള ശ്രീ മുനീശ്വരൻകോവിൽ സ്ഥിതി ചെയ്യുന്നു .
    കണ്വമുനി തപസിരുന്ന സ്ഥലമായതിനാലാണ് ഈ പ്രേദേശത്തിന് കണ്ണൂർ എന്ന് പേരുവന്നത് . ഇവിടെ ഇപ്പോൾ ശ്രീ മുനീശ്വരൻ കോവിൽ സ്ഥിതിചെയ്യുന്ന സ്ഥലത് കനകത്തൂർ ബ്രാഹ്മന്മാരുടെ ദേവപാഠശാലയും വരരുചി , പാണിനി ,പതഞ്‌ജലി വൈയാകരണ മുനിത്രയത്തിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു ആരാധിച്ചിരുന്ന ക്ഷേത്രമുണ്ടായിരുന്നത്രെ . അക്കാലത്തു തപോവനം എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത് . അത് ചിറക്കൽ കോവിലകത്തിന്റെ രേഖകളിൽ രേഖപെടുത്തിയിട്ടുമുണ്ട് . ആ കാലത്തു കേരളത്തിന്റെ പുറത്തുനിന്നും ഒരു മുനിശ്രേഷ്‌ഠൻ തൻ്റെ ശിഷ്യൻമാരുമൊത്ത്‌ പുണ്യസ്ഥലങ്ങളുംക്ഷേത്രങ്ങളും ദർശനം നടത്തികൊണ്ടുള്ള തീർത്ഥയാത്രക്കിടയിൽ, കൊല്ലൂർ ശ്രീ മൂകാംബിക ദേവിയെ ദർശിക്കാനുള്ള യാത്രാമദ്ധ്യ , ഇവിടെ എത്തിച്ചേരുകയും ഈ സ്ഥലത്തിൻ്റെ മാഹാത്മ്യം മനസിലാക്കി ഇവിടെ വിശ്രമിക്കുകയും ചെയ്തു . പക്ഷെ ജ്ഞ്യാന ദൃഷ്ടിയിൽ തൻ്റെ സമ്മാധിക്കുള്ള സമയമെടുത്തുവെന്ന് മനസിലാക്കി മുനീശ്വരൻ ശ്രീ മൂകാംബിക ദേവിയെ ഹൃദയംനൊന്തു പ്രാർത്ഥിച്ചു . ദേവി മുനീശ്വരന് ഇവിടെ നേരിട്ട് പ്രക്ത്യക്ഷപെട്ട് ശർശനം നൽകി അനുഗ്രഹിക്കുകയും ചെയ്തു . അതിനുശേഷം ജീവൽ സമാധി പൂകിയ മുനീശ്വരൻ്റെ സമാധി സ്ഥലമാണ് ശ്രീ മുനീശ്വരൻ കോവിൽ . കോവിലിനകത്ത് കാണുന്ന ശിലക്ക് താഴെ മുനീശ്വരൻ പ്രാർത്ഥന നിരതനായി ധ്യാനരൂപത്തിൽ ഇരുന്നു എന്ന് സ്വർണ പ്രശ്നത്തിലും താംബൂല പ്രശ്നത്തിലും മറ്റും തെളിഞ്ഞു . മുനി എന്നതിനോട് ഈശ്വരൻ എന്ന് ചേർത്ത് മുനീശ്വരൻ എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നു ബ്രിട്ടീഷ് അധിനിവേശകാലത്ത് ബ്രിട്ടിഷുകാർ ഇതുവഴി റോഡ് ഉണ്ടാക്കാൻ ശ്രമിക്കുകയും അപ്പോൾ കോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മുനീശ്വരൻ ധ്യാനത്തിൽ ഇരിക്കുന്നത് പലപ്പോഴായി ജോലിക്കാർ കാണുകയും അതിനാൽ അവിടം ഒഴിവാക്കി വശങ്ങളിലൂടെ റോഡ് പണി പൂർത്തിയാക്കുകയുമാണ് ചെയ്തത്
    ശ്രീ മൂകാംബിക ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ട് പുണ്യപാദസ്പർശമേറ്റ പുണ്യസ്ഥലമായതിനാൽ അത്യധികം ശ്കതി പ്രദാനം ചെയ്യുന്നുണ്ട് . ദേവി മുനീശ്വരന് പ്രത്യക്ഷമായത് വീണ പാണി സരസ്വതിയുടെ രൂപത്തിലാണെന്നും അതുകൊണ്ട് തന്നെ സഗീതത്തിനും വിദ്യക്കും അത്യധികം പ്രാദാന്യമുള്ളതായും കാണുന്നു . ദേവിയുടെ സാനിധ്യം കാരണമാണ് നവരാത്രി ഉത്സവവും വിദ്യ സംഗീത ആദ്ധ്യാത്മിക കാര്യങ്ങൾക്കും പ്രധാനമായത് . നവരാത്രി ഉത്സവത്തിന് സംഗീത പരിപാടികൾ വൈകുന്നേരം 5 മണിമുതൽ 8 മണിവരെ. സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും 8 മണിക്ക് ശേഷം പ്രധാന പരിപാടികളുമാണ് നടന്ന് വരുന്നത് .

©  Sree Muneeswaran Kovil Kannur | All Rights Reserved.